ആരാണു എന്റെ സ്വപ്നങ്ങളെ ചീന്തിയെറിഞ്ഞത്…?
ചുവന്ന വയലിലൂടെ കബന്ധങ്ങളുമായി നടന്നു നീങ്ങിയ പുതു വിപ്ലവകാരികളൊ?അതോ...പച്ചനോട്ടില്‍ മാത്രം ഗാന്ധിയെ കണ്ട നവ ഗാന്ധിയന്മാരൊ?
അല്ല….. ഹരിതവര്‍ ണ്ണ ബോം ബ് നല്കി നാടന്‍ യുവത്വങ്ങളെ ഹോമിച്ച പച്ചമനുഷ്യരൊ?
അതൊ.... ഇളം പൈതങ്ങളെ ശൂലത്തില്‍ തറച്ചു ഉറഞ്ഞുതുള്ളിയ കാവി ഭൂതങ്ങളൊ..?
ആരാണു എന്റെ സ്വപ്നങ്ങളെ തച്ചുടച്ചത്…….?
മലയാള നാടിന്റെ …
എന്റെ നാടിന്റെ……. സമാധാനം.
എന്റെ നാടിന്റെ……. സമാധാനം.
അതുമാത്രമായിരുന്നില്ലെ എന്റെ സ്വപ്നം ?
എന്റെ സ്വപ്നങ്ങളുടെ നിറം… ചോരയുടെ ചുവപ്പായിരുന്നില്ല..
അതിന്റെ വര്‍ ണ്ണം പച്ചയൊ കാവിയൊ ആയിരുന്നില്ല..
ഇതിനു രണ്ടിനും ഇടയില്‍ കിടന്നു ഞെരിഞ്ഞമരുന്ന.. വെളുത്ത നിറവും അതിനില്ലായിരുന്നു..
എന്നിട്ടുമെന്തിനേ എന്റെ സ്വപ്നങ്ങളെയവര്‍... ചിതറിത്തെറിപ്പിച്ചു..?എവിടെയോ ഒരു പ്രതീക്ഷയുടെ നേര്‍ത്ത കാലൊച്ച...
ഒരു പുതിയ യുവത്വത്തിന്റെ മുരടനക്കം…..വീണ്ടും സ്വപ്നം .. കാണാന്‍ ഓര്‍ മ്മിപ്പിക്കുന്നതു പോലെ..
ഇന്നല്ലെങ്കില്‍ നാളെ എന്റെ സ്വപ്നങ്ങളും പൂവണിഞ്ഞേക്കാം…….


യുവത്വത്തിന്റെ പ്രസരിപ്പ് കണ്ടു സ്വപ്നം കാണാന്‍ കൊതിച്ച ഒരു ജന സമൂഹമുണ്ട് ,, സ്വപനത്തിന്റെ പാതിവഴിയില്‍ ഞെട്ടി ഉണര്നവര്‍, സ്വപ്ങ്ങള്‍ ആണല്ലോ ജീവിക്കാനുള്ള ഊര്‍ജ്ജം ,, ഭാവുകങ്ങള്‍ സ്വപ്നം കാണാനും എഴുതാനും :)
ReplyDelete--
നമ്മള്‍ നമുക്കു വേണ്ടി സ്വപ്നങ്ങള്‍ കാണാതെ മറ്റുള്ളവര്‍ ക്കു വേണ്ടി സ്വപ്നം കാണുന്ന നിമിഷങ്ങളിലാണു..സ്വപ്നങ്ങള്‍ സ്വപ്നങ്ങളാവുന്നത്..അങനെ എല്ലാവരും സ്വപ്നങ്ങള്‍ കണ്ടു തുടങ്ങുമ്ബൊള്‍ ..ഒരു പക്ഷെ സ്വപ്നങ്ങള്‍ യാധാറ്ത്യങ്ങള്‍ ആയേക്കാം ..
ReplyDelete