Wednesday, 9 May 2012

നിറങ്ങള്‍

നിങ്ങള്‍


 ആരാണു എന്റെ സ്വപ്നങ്ങളെ ചീന്തിയെറിഞ്ഞത്…?
ചുവന്ന വയലിലൂടെ കബന്ധങ്ങളുമായി നടന്നു നീങ്ങിയ പുതു വിപ്ലവകാരികളൊ?അതോ...പച്ചനോട്ടില്‍ മാത്രം ഗാന്ധിയെ കണ്ട നവ ഗാന്ധിയന്മാരൊ?
അല്ല….. ഹരിതവര്‍ ണ്ണ ബോം ബ് നല്കി    നാടന്‍ യുവത്വങ്ങളെ ഹോമിച്ച പച്ചമനുഷ്യരൊ?
അതൊ.... ഇളം പൈതങ്ങളെ ശൂലത്തില്‍ തറച്ചു ഉറഞ്ഞുതുള്ളിയ കാവി ഭൂതങ്ങളൊ..?
ആരാണു എന്റെ സ്വപ്നങ്ങളെ തച്ചുടച്ചത്…….?
മലയാള നാടിന്റെ …
എന്റെ നാടിന്റെ……. സമാധാനം.                        
 
അതുമാത്രമായിരുന്നില്ലെ എന്റെ സ്വപ്നം ?
എന്റെ സ്വപ്നങ്ങളുടെ നിറം… ചോരയുടെ ചുവപ്പായിരുന്നില്ല..
അതിന്റെ വര്‍ ണ്ണം    പച്ചയൊ കാവിയൊ ആയിരുന്നില്ല..
ഇതിനു രണ്ടിനും ഇടയില്‍ കിടന്നു ഞെരിഞ്ഞമരുന്ന.. വെളുത്ത നിറവും    അതിനില്ലായിരുന്നു..
എന്നിട്ടുമെന്തിനേ  എന്റെ സ്വപ്നങ്ങളെയവര്‍... ചിതറിത്തെറിപ്പിച്ചു..?എവിടെയോ ഒരു പ്രതീക്ഷയുടെ നേര്‍ത്ത കാലൊച്ച...
ഒരു പുതിയ യുവത്വത്തിന്റെ മുരടനക്കം…..വീണ്ടും സ്വപ്നം .. കാണാന്‍ ഓര്‍ മ്മിപ്പിക്കുന്നതു പോലെ..
ഇന്നല്ലെങ്കില്‍ നാളെ എന്റെ സ്വപ്നങ്ങളും പൂവണിഞ്ഞേക്കാം…….