കളിക്കൂട്ടുകാര്‍ .......
സിയാദും റമീസും പിന്നെ ഞാനും ..അതായിരുന്നു ഞങ്ങളുടെ ബാല്യം ...ഒരിക്കലും മറക്കാന്‍ പറ്റാത്ത കുട്ടിക്കാലം .....സിയാദ്…. സഹോദരനായിരുന്നു..റമീസ് മച്ചുനന്‍ ....പക്ഷെ..ബന്ധത്തേക്കാള്‍ കൂടുതല്‍ ...ചങ്ങാതിമാരായിരുന്നു..ഞങ്ങള്‍ ...റമീസിന്റെ വീട്ടിലായിരുന്നു...ഞങ്ങളുടെ..ഒത്തുചേരല്.ഞങ്ങളുടെ ഉപ്പാന്റെ വീടായതുകൊണ്ടായിരിക്കും ..സ്കൂള്‍ ഇല്ലാത്ത ദിവസങ്ങളില്‍ ..ഞാനും സിയാദും ..റമീസിന്റെ വീട്ടില്‍ ..എത്തും ...പിന്നെ.... തുടങ്ങും .....വിക്രിതികള്‍.......കുടിക്കിമൊട്ടയിലെ..കച്ചോടക്കാരന്‍ .."മൊടോനെ" പറ്റിക്കലാണു..ആദ്യത്തെ ഇനം ..കഷുവണ്ടിയും തേങ്ങയും ഒക്കെ എടുക്കലാണു മൊടോന്റെ പണി .....മൊടോന്‍ ആള്..ഇത്തിരി മൊരടനാണു..പക്ഷെ ഞങ്ങള്‍ ..അതിലും വലിയ..വിരുതന്മാര്‍ അല്ലെ...മൊടോന്റെ തേങ്ങ തന്നെ എടുത്തു മൊടോനു വിറ്റ..കഷുവണ്ടി വില്ക്കുമ്പൊള്‍ ..ഇടക്കു കല്ലുകള്‍ വെച്ചു കൊടുത്ത ഞങ്ങള്ലെ പറ്റിക്കാന്‍ മോടോണ്‍ വേറെ ജനിക്കണം അല്ല...പിന്നെ.......

അടുത്തതു ഞങ്ങള്‍ ..ഏച്ചൂര്‍ കോട്ടത്തു..ഉല്‍സവം കാണാന്‍ പോയതു..അപ്പോള്‍ റഹീമും ഉണ്ടായിരുന്നു കൂടെ..എന്റെ അനിയന്‍ ..അവിടെ നടന്ന ലേലം വിളി ഒരിക്കലും മറക്കാന്‍ പറ്റില്ല..ഒരു മുയലിനെ ലേലം വിളിക്കുകയാണു..മുയല്..400 രൂപ ഒരു വട്ടം ..ഉടനെ സിയാദ് വിളിച്ചു പറഞ്ഞു.300 രൂപ..ഉടനെ ഞാന്‍ പറഞ്ഞു .എടാ 500 പറ..പിന്നെ സിയാദ് ഒന്നും ..നോക്കിയില്ല..വിളിച്ചു..ചൊവ്വക്കെ സിയാദ് 500..പിന്നെ .വെറെ ആരെങ്കിലും കൂടുതല്‍ വിളിക്കും എന്നു കരുതിയാണു സിയാദ് വിളിച്ചതു..പക്ഷെ..പിന്നെ ആരും വിളിച്ചില്ല.കാരണം ആ മുയലിനു 400 രൂപ തന്നെ.കൂടുതലായിരുന്നു.500 രൂപ ഒരു.. വട്ടം ..500 രൂപ രണ്ടു വട്ടം ..ലേലം വിളി തുടരുകയാണു...500 രൂപ 3 വട്ടം ...വിളിച്ച ആള്‍ "ചൊവ്വക്കെ സിയാദിനെ പരതിയപ്പൊള്‍ .."ചൊവ്വക്കെ സിയാദ്"...ചൊവ്വക്ക് എത്തിയിരുന്നു..പിന്നെ ഞങ്ങള്‍ ഏച്ചൂര്‍ കോട്ടം കണ്ടിരുന്നൊ ആവൊ..ഏതായലും സിയാദ് പിന്നെ ആ വഴിക്കു വന്നിട്ടില്ല..ഞങ്ങളുടെ അടുത്ത കളി കുടുക്കിമൊട്ടയിലെ..മുത്തപ്പന്‍ തറ..ഉല്സവമായിരുന്നു..ഒരു പക്ഷെ ഞങ്ങള്‍ എറ്റവും "തറ" ആയതു ഇവിടെ ആയിരിക്കണം ..അവിടെ നിന്നാണു ചന്തയില്‍ വില്‍ ക്കാന്‍ വെച്ച..ഊതി കെട്ടിയിട്ട ബലൂണ്‍ സൂചി കൊണ്ടു കുത്തി പൊട്ടിച്ചു ഓടിയതു.. .പക്ഷെ ചന്തക്കാരന്‍ പി ടി ഉഷയുടെ കോച്ചായിരുന്നു എന്നു മനസിലായതു അയാള്‍ എന്നെ ഓടി വന്നു................ പിടിച്ചപ്പോഴായിരുന്നു..എന്തായാലും ബലൂണിന്റെ പൈസ കൊടുത്തു തടി രക്ഷിക്കുക അല്ലാതെ വേറെ വഴി..................................... ഉണ്ടായിരുന്നില്ല..പിന്നെ..മുത്തപ്പന്‍ തറ എന്നു ആരെങ്കിലും ..പറഞ്ഞാല്‍ .."എന്തു മൂത്താപ്പയോ?" എന്നു..ചോദിക്കുമായിരുന്നു ഞങ്ങള്‍ ...

പിന്നെ അടുത്ത പരിപാടി..തേങ്ങ വിറ്റ പൈസ കൊണ്ടു..സിനിമ കാണാന്‍ പോയതാണു..തിരിച്ചു വന്നപ്പോള്‍ ..സിയാദിന്റെ..പോക്കറ്റില്‍ നിന്നു ടിക്കറ്റിന്റെ..പകുതി..കിട്ടിയപ്പോള്‍ ..ഞങ്ങളുടെ..കള്ളി വെളിച്ചെത്തായി...അന്നു..സിയാദിനെ കൊന്നതിനു കണക്കില്ല.........പക്ഷെ....പാവം ടിക്കറ്റ് കളയാന്‍ മറന്നു പോയതാണു.. ഒരു ബസ് സമരത്തിന്റെ സമയത്തു ..സിനിമക്കു പോയി രാത്രി തിരിച്ചുവന്നതു സ്റ്റേറ്റു ബസിന്റെ മുകളില്‍ കയറി ഇരുന്നായിരുന്നു.. ഇടക്കിടക്കു..തലക്കു മുകളിലൂടെ ..എലെക്ട്രിക്… കമ്പി..കടന്നു പോകുമ്പോള്‍ തല താഴ്ത്തിയതു …ഹൊ..ഓര്‍ ക്കുമ്പോള്‍.. ഇപ്പോഴും പേടി ആവുന്നു…...............
ഞങ്ങള്‍ അതി രാവിലെ എണീറ്റു ..മാങ്ങ പൊറുക്കാന്‍ പോകുമായിരുന്നു..അലാറം വെച്ചു എണീറ്റിട്ടാണു..മാങ്ങ..പൊറുക്കാന്‍ പോകുന്നതു.
രാത്രി പെയ്ത മഴയുടെ..ബാക്കി വെള്ളത്തുള്ളികള്‍ ഇറ്റു വീഴുന്ന.നേര്‍ത്ത.ശബ്ദവും ..ഇളം കാറ്റും ..ഒന്നിച്ചു ചേരുന്ന..നല്ല തണുത്ത ..പ്രഭാതത്തില്..
നാരായണി അമ്മയുടെ വപ്പക്കായ് മാങ്ങ… ഹൊ..നാവില്‍ ഇപ്പോഴും അതിന്റെ മധുരം ...ഉണ്ടെന്നു..തോന്നിപ്പോകുന്നു.... പിന്നെ.. റമീസിന്റെ ..വീടിന്റെ മുന്നില്..ഒരു വലിയ..മാവുണ്ടായിരുന്നു..അതില്‍ ഒത്തിരി ...നാട്ടുമാങ്ങ...എത്ര തിന്നാലും മതിയാവാത്ത..നാട്ടുമാങ്ങ..പക്ഷെ..ഇപ്പൊള്‍ ..ആ മാവ്..അവിടെ ഇല്ല.. അതു ഞങ്ങളെ വിട്ടു പോയി.മനുഷ്യന്റെ പണത്തോടുള്ള അത്ത്യാര്‍ ത്തി...ഇതിനിടയില്‍ എപ്പോഴോ "മൊടോനും " യാത്ര പറഞ്ഞിരുന്നു.. ബന്ധുവീടുകളില്‍ കല്ല്യാണം വന്നാലാണു..ഞങ്ങളുടെ "സപ്ലെ" ചെയ്യല്‍ ..തകര്‍ ക്കുക… പിന്നെ കല്ല്യാണത്തിനു ചെക്കന്റെ വീട്ടില്‍ പോകുമ്പോള്
ജീപ്പിന്റെ പുറത്തു തൂങ്ങിപ്പിടിച്ചു നിന്നതു..ഒരു ദിവസം .പേട്ടക്കു കല്ല്യാണത്തിനു പോയി തിരിച്ചു വരുമ്പോള്‍ ..ജീപ്പിന്റെ പുറത്തു നിന്നതോടെ പുറത്തു നില്‍ക്കല്‍ മതി ആയി.. അങ്ങനെ എത്ര കല്ല്യാണങ്ങള്‍ ..മറക്കനാവാത്ത..ഒരിക്കലും. .പക്ഷെ ഒരുപാട് കല്ല്യാണത്തിനു ഒരുമിച്ചു കൂടിയെങ്കിലും ..എന്റെ കല്ല്യാണത്തിനു സിയാദും ..റമീസും ഇല്ലായിരുന്നു..ആ വിഷമം ഒരിക്കലും മാറില്ലാ..ഇനി ഒരു കല്ല്യാണം ഉണ്ടാവില്ലാലൊ. എനിക്കു..കണ്ണു നിറയുന്നുവോ.. സാരമില്ല...എല്ലാം പടച്ചവനല്ലേ തീരുമാനിക്കുന്നതു...
പിന്നെ ഞങ്ങള്‍ തിരിച്ചു പോകാതിരിക്കാന്‍ വേണ്ടി റമീസ് , ഞങ്ങള്‍ ക്ക് ഐസ്ക്രീം വാങ്ങിച്ചു തരുമായിരുനു, ഒരു ദിവസം എനിക്കു ക്റീമ കൂള്‍ ബാറില്‍ നിന്നു, 2 ഐസ്ക്രീം വാങ്ങിച്ചു തന്നു..റമീസ്..പക്ഷെ എന്നിട്ടും ..ഞാന്‍ പോയി…അവന്‍ ഇടക്കിടക്കു പറയും .. ഞാന്‍ നിനക്കു 2 ഐസ്ക്രീം മേടിച്ചു തന്നിട്ടും .നീ പോയില്ലെ..എന്നെ പറ്റിച്ചില്ലെ?..ഇപ്പോള്‍ ഓര്‍ക്കുമ്പൊള്‍ വിഷമം തോന്നുന്നു…
പിന്നെ വലുതായപ്പൊള്‍ ഞങ്ങളുടെ കൂടിക്കഴ്ച്ചകള്‍ കുറവായി…അല്പം അകന്നു പോയൊ? അറിയില്ല ശരീരം വലുതായപ്പോള്‍ ..മനസ് ചെറുതായൊ?... പിന്നെയും ഒരുപാട് പറയാനുണ്ട്, എച്ചി എന്നു വിളിക്കുന്ന റഷീദ്, ആച്ചി എന്നു വിളിക്കുന്ന ആസാദ്, പിന്നെ ഒരുപാട് ഇഷ്ടത്തൊടെ “ഇഷ്ട്ടന്‍ ”എന്നു വിളിക്കുന്ന നൌഷാദ്കാക്ക….
നിയാസ്..പിന്നെ നിസാം …എര്‍ണാകുളത്തു നിന്നു വന്നതിനുഷേഷം നിസാമും ഞങ്ങളോടു ചേര്‍ ന്നിരുന്നു….അങ്ങനെ ഒരു വലിയ ടീം.. ..പല യാത്രകളിലും റഹീമും ഉണ്ടായിരുന്നു ഞങ്ങളുടെ കൂടെ..റഹീം ഒരിക്കല്‍ അവന്റെ ഉപ്പാന്റെ സ്കൂട്ടര്‍ എടുത്തു കൊണ്ടു ഓടിച്ചു പോയതു ഇപ്പോഴും ഓര്‍മ്മ ഉണ്ടു..പക്ഷെ തിരിച്ചു വന്നതു .. ടയര്‍ ഒരു കയ്യിലും ഹാന്‍ഡില്‍ മറ്റെ കയ്യിലും പിടിച്ചു കൊണ്ടായിരുന്നു.... അങ്ങനെ എന്തൊക്കെ കാഴ്ച്ചകള്‍ ..
..കൂടാതെ..നാട്ടുവഴികളിലും .ഇടവഴികളിലും ..കണ്ടു മറന്ന..ഒരുപാട് കൂട്ടുകാര്‍ പിന്നെ.എന്റെ അയല്‍ക്കാരന്‍ .അതിലുപരി..എന്റെ അടുത്ത ഫ്രണ്ട്.....ഷറഫു......മറക്കാന്‍ പറ്റുന്നില്ല..ഒന്നും ..
ഇവിടെ ഈ നാട്ടിലും ഞാന്‍ ആ പഴയ ചങ്ങാത്തത്തിന്റെ സുഖം അറിയുന്നു ..സഹായം ആവശ്യമായ സമയത്ത് ചോദിക്കാതെ…സഹായവുമായി ഓടിയെത്തുന്ന സിയാദിലൂടെ..എന്റെ മനസറിയുന്ന സിയാദ്..എന്തെങ്കിലും തിരിച്ചുചെയ്യാന്‍ സമ്മതിക്കാത്ത സിയാദ്…അതാണു സിയാദ് ..ഒരു “താങ്ക്സ്’പറയാന്‍ പൊലും അവന്‍ നിന്നു തരില്ല .. അങ്ങനെ ഒക്കെയാണു അവന്‍ … അങ്ങനെ ഒക്കെ ആവാനെ പറ്റൂ… സിയാദിനു.. ഒരുപക്ഷെ ഇതൊക്കെ ആയിരിക്കാം ഞാന്‍ ഈ ജീവിതത്തില്‍ നേടിയതു…സിയാദിനെപൊലെ റമീസിനെപൊലെ പിന്നെ ഷഹീനെ പൊലെ ഒക്കെ ഉള്ള നല്ല കൂട്ടുകാര്‍ ..ഞാനും റമീസും സിയാദുമൊക്കെ വെറും സാധാരണ..മനസ്സുള്ളവര്‍ .. ..പക്ഷെ ഷഹീന്‍ ..ഒരു വല്ലാത്ത “RANGE” ആണു ഷഹീന്റെതു..നമുക്കൊന്നുമൊരിക്കലും എത്തിപ്പിടിക്കാന്‍ പറ്റാത്തത്ര ഉയരത്തിലാണു..ഷഹീന്‍ ..ഒരു "INTERNATIONAL റോമിങ്ങ് “ എന്നൊക്കെ പറയാം .മറ്റുള്ളവര്‍ ക്കു വേണ്ടി സ്വന്തം ജീവിതം തന്നെ ..മാറ്റി വെക്കാന്‍ ..ഒരു പക്ഷെ ഷഹീനു മാത്രമെ കഴിയൂ..ഒരുപാട് അറിയാനുണ്ട് ..അവനില്‍ നിന്നു..എല്ലാവര്‍ ക്കും …പലപ്പോഴും കണ്ണു നിറഞ്ഞു പോകും അവനെ ഓര്‍ ക്കുമ്പോള്‍ .. അതെ കലര്‍ പ്പില്ലാത്ത..ഒര്‍ ജിനല്‍ 916...അതാണു ഷഹീന്‍.. ,മറ്റുള്ളവര്‍ ക്കും പ്രസ്താനത്തിനും വേണ്ടി..മാത്രം ജീവിച്ച് സ്വയം ജീവിക്കാന്‍ മറന്നു പോകുന്നുവൊ…അവന്‍ ... നാട്ടു വഴിയിലൂടെ..നടന്നു പോവു മ്പോള്‍...അറിയാതെ.വീണു കിട്ടുന്ന.. തിളങ്ങുന്ന ഒരു ..മുത്ത് പോലെ. അതാണു ഷഹീന്‍ എന്ന ചങ്ങാതി...എല്ലാവര്‍ക്കും കിട്ടില്ല ആ ഭാഗ്യം… എല്ലാം ഓര്‍ക്കുന്നു..ഞാന്‍ ..പഴയതെല്ലാം ....
ഇനി ആ കാലം ഒരിക്കലും തിരിച്ചു കിട്ടില്ല ….ആ വലിയ നാട്ടുമാവും അതിലെ കൊച്ചു മാങ്ങകളും ....നാരായണി അമ്മയുടെ വപ്പക്കായ് മാങ്ങയും ..കിട്ടേട്ടന്റെ കടയിലെ..കടലക്കറിയും ..മാങ്ങപൊറുക്കാന്‍ പോയ ഇട വഴികളും ..ഒന്നും ഇനി തിരിച്ചു കിട്ടില്ല..പക്ഷെ .. വെറുതെ ഒരു മോഹം ..ഒരു വട്ടം കൂടി ആ പഴയ…ബാല്യത്തിലേക്കു ഒരു തിരിച്ചു പോക്ക്... എനിക്കു ഏറ്റവും ഇഷ്ട്ടപ്പെട്ട “മോഹം ”എന്ന കവിതയിലെ അവസാനത്തെ വരി ഓര്‍മ വരുന്നു..
“ഈ മോഹങ്ങളൊക്കെയും വെറുതെ ആണെന്നറിയുമ്പൊഴും വെറുതെ മോഹിക്കുവാന്‍ മോഹം”
The importance of true friends in our life
is like the importance of our heartbeats.
Though they are not visible,
they silently lend you a gift called life........................................