Wednesday, 9 May 2012

നിറങ്ങള്‍

നിങ്ങള്‍


 ആരാണു എന്റെ സ്വപ്നങ്ങളെ ചീന്തിയെറിഞ്ഞത്…?
ചുവന്ന വയലിലൂടെ കബന്ധങ്ങളുമായി നടന്നു നീങ്ങിയ പുതു വിപ്ലവകാരികളൊ?അതോ...പച്ചനോട്ടില്‍ മാത്രം ഗാന്ധിയെ കണ്ട നവ ഗാന്ധിയന്മാരൊ?
അല്ല….. ഹരിതവര്‍ ണ്ണ ബോം ബ് നല്കി    നാടന്‍ യുവത്വങ്ങളെ ഹോമിച്ച പച്ചമനുഷ്യരൊ?
അതൊ.... ഇളം പൈതങ്ങളെ ശൂലത്തില്‍ തറച്ചു ഉറഞ്ഞുതുള്ളിയ കാവി ഭൂതങ്ങളൊ..?
ആരാണു എന്റെ സ്വപ്നങ്ങളെ തച്ചുടച്ചത്…….?
മലയാള നാടിന്റെ …
എന്റെ നാടിന്റെ……. സമാധാനം.                        
 
അതുമാത്രമായിരുന്നില്ലെ എന്റെ സ്വപ്നം ?
എന്റെ സ്വപ്നങ്ങളുടെ നിറം… ചോരയുടെ ചുവപ്പായിരുന്നില്ല..
അതിന്റെ വര്‍ ണ്ണം    പച്ചയൊ കാവിയൊ ആയിരുന്നില്ല..
ഇതിനു രണ്ടിനും ഇടയില്‍ കിടന്നു ഞെരിഞ്ഞമരുന്ന.. വെളുത്ത നിറവും    അതിനില്ലായിരുന്നു..
എന്നിട്ടുമെന്തിനേ  എന്റെ സ്വപ്നങ്ങളെയവര്‍... ചിതറിത്തെറിപ്പിച്ചു..?എവിടെയോ ഒരു പ്രതീക്ഷയുടെ നേര്‍ത്ത കാലൊച്ച...
ഒരു പുതിയ യുവത്വത്തിന്റെ മുരടനക്കം…..വീണ്ടും സ്വപ്നം .. കാണാന്‍ ഓര്‍ മ്മിപ്പിക്കുന്നതു പോലെ..
ഇന്നല്ലെങ്കില്‍ നാളെ എന്റെ സ്വപ്നങ്ങളും പൂവണിഞ്ഞേക്കാം…….

Saturday, 14 April 2012

വിശ്വാസി

     സ്വന്തം ശരീരം കൊണ്ടു മറ്റുള്ളവര്‍ക്ക് സേവനം ചെയ്യുന്നവനാണ് വിശ്വാസി. *ഭാര്യയുടെ രഹസ്യങ്ങള്‍ പുറത്ത് പറയുന്ന പുരുഷന് അന്ത്യനാളില്‍ ഏറ്റവും നീചമായ സ്ഥാനമാണുള്ളത്. * ദൈവം ഏറ്റവും വേഗം ശിക്ഷ നല്‍കുന്നത് കുടുംബ ബന്ധം വിഛേദിക്കുന്നതിനാണ്. * അടുത്ത ബന്ധുക്കള്‍ക്ക് ആവശ്യമായിരിക്കെ മറ്റുള്ളവര്‍ക്ക് ചെയ്യുന്ന ദാനം സ്വീകരിക്കപ്പെടുകയില്ല. * നിങ്ങള്‍ ദാരിദൃത്തെ ഭയപ്പെടുമ്പോള്‍ ന്‍ല്‍കുന്ന ദാനമാണ് ദാനങ്ങളില്‍ ഉത്തമം. * ദരിദ്രന് ന്‍ല്‍കുന്ന ദാനം ഒരു പ്രതിഫലം നല്‍കുന്നു. ദരിദ്രനായ ബന്ധുവിനുള്ള ദാനം രണ്ട് പ്രതിഫലം നല്‍കുന്നു. ദാനത്തിന്റെതും ബന്ധം ചേര്‍ത്തതിന്റെതും. * മതം ഗുണകാംക്ഷയാകുന്നു. * മതത്തില്‍ നിങ്ങള്‍ പാരുഷ്യം ഉണ്ടാക്കരുത്. * കുട്ടികളോട് കരുണ കാണിക്കാത്തവനും വലിയവരെ ബഹുമാനിക്കാത്തവനും നമ്മില്‍ പ്പെട്ടവനല്ല. * വഴിയില്‍ നിന്ന് ഉപദ്രവങ്ങളെ നീക്കുന്നത് വിശ്വാസത്തിന്റെ ഭാഗമണ്. * വിവാഹം നിങ്ങള്‍ പരസ്യ പ്പെടുത്തണം. * ഒരാള്‍ കച്ചവടം പറഞ്ഞതിന്റെ മേല്‍ നിങ്ങള്‍ വിലകൂട്ടി പരയരുത്. * നിങ്ങള്‍ പരസ്പരം നിന്ദിക്കുകയോ വഞ്ചിക്കുകയോ ചെയ്യരുത്. * നിങ്ങള്‍ പരസ്പരം ഭീഷണിപ്പെടുത്തരുത്. * നിങ്ങള്‍ മരിച്ചവന്റെ പേരില്‍ അലമുറ കൂട്ടരുത്. * മരിച്ചവരെ പറ്റി നിങ്ങള്‍ കുറ്റം പറയരുത്. * നന്മ കല്‍പിക്കണം തിന്മ വിരോധിക്കണം. * ഒരുവന്‍ രോഗിയായാല്‍ അവനെ സന്ദര്‍ശിക്കണം.. * ആരെങ്കിലും ക്ഷണിച്ചാല്‍ ആ ക്ഷണം സ്വീകരിക്കണം. * പരസ്പരം കരാറുകള്‍ പലിക്കണം. * അതിഥികളെ ആദരിക്കണം. * അസത്യം മിത്രങ്ങളിലൂടെയോ ബന്ധുക്കളിലുടെയോ വന്നാലും സ്വീകരിക്കരുത്. * ആപല്‍ക്കരമെങ്കിലും സത്യം പറയുക. വിജയം അതിലാണുള്ളത്. * തൊഴിലാളികളെ കൊണ്ട് പണിയെടുപ്പിച്ച് അര്‍ഹമായ കൂലി കൊടുക്കാത്തവനുമായി അന്ത്യ നാളില്‍ ഞാന്‍ ശത്രുതയിലായിരിക്കും. * വിജ്ഞാനം വിശ്വാസിയുടെ കളഞ്ഞു പോയ സ്വത്താകുന്നു. അത് നേടുന്നവന്‍ അതീവ ഭാഗ്യവാന്‍. * അധികാരം അനര്‍ഹരില്‍ കണ്ടാല്‍ നിങ്ങള്‍ അന്ത്യനാള്‍ പ്രതീക്ഷിക്കുക. * ഭരണാധികാരിയുടെ വഞ്ചനെയെക്കാള്‍ കടുത്ത വഞ്ചനയില്ല. * മര്‍ദ്ധിതന്റെ പ്രാര്‍ത്ഥന നിങ്ങള്‍ സൂക്ഷിക്കുക. അവനും അല്ലാഹുവിനും തമ്മില്‍ യാതൊരു മറയും ഇല്ല. * നിങ്ങളില്‍ ശ്രേഷ്ടന്‍ ഭാര്യയോട് നന്നായി വര്‍ത്തിക്കുന്നവനാണ്. * ദൈവം ഏറ്റവും വെറുപ്പോടെ അനുവധിച്ച കാര്യമാണ് വിവാഹ മോചനം. * നിങ്ങള്‍ കഴിയുന്നതും വിവഹ മോചനം ചെയ്യരുത്. നിങ്ങളത് ചെയ്യുമ്പോള്‍ ദൈവ സിംഹാസനം പോലും വിറക്കും * സ്വന്തം ഭാര്യക്ക് ഭക്ഷണം നല്‍കുന്നതില്‍ പോലും നിങ്ങള്‍ക്ക് പ്രതിഫലമുണ്ട്. * ധനം എല്ലാവര്‍ക്കും നല്‍കാന്‍ കഴിയില്ല. എന്നാല്‍ മുഖ പ്രസന്നയും സത്സ്വഭാവവും എല്ലാവര്‍ക്കും നല്‍കാന്‍ കഴിയും. * ഭക്തിയും സത്സ്വഭാവവും ഒരുവനെ സ്വര്‍ഗ്ഗ രാജ്യത്തേക്കടുപ്പിക്കും. * അസൂയാര്‍ഹരായി രണ്ട് പേരെയുള്ളൂ .. ധനം നല്ല മാര്‍ഗത്തില്‍ ചിലവഴിക്കുന്നവനും വിജ്ഞാനം അഭ്യസിക്കുന്നവനും. * സദ് വൃത്തയായ ഭാര്യയാണ് ഐഹികവിഭവങ്ങളില്‍ ഏറ്റവും ഉത്തമമായത്. * ദൈവ പ്രീതി മാതാപിതാക്കളുടെ തൃപ്തിയിലാണ്........
 
മുഹമ്മദ്‌ നബി (സ) 

Friday, 30 March 2012

OPEN FRIENDSHIP DAY -30/03/2012

പ്രവാസ ജീവിതത്തില്‍ വര്‍ ധിച്ചു വരുന്ന ആത്മഹത്യകള്‍ ...എന്താണ്..ഇതിനൊരു പരിഹാരം ...നമുക്കു ഒരു തുറന്ന സമീപനം ആവശ്യമാണ്..ഫേസ്ബുക്കില്‍ ..നാം സമൂഹത്തെക്കുറിച്ചും അവരുടെ വേദനകളെ കുറിച്ചും ..വാചാലരാവുന്ന നമ്മള്‍ സ്വന്തം കട്ടിലിനു താഴെ കിടക്കുന്ന..സഹോദരന്റെ വേദന അറിയാന്‍ ശ്രമിക്കണം ...പുറത്തു ചിരിച്ചു ഉള്ളില്‍ കരയുന്ന...അവന്റെ വേദന അറിയാന്..ഒരു ശ്രമം .....ഒരു പക്ഷെ അവന്‍ ജീവിതത്തിലേക്കു തിരിച്ചു വന്നാലൊ?...നമുക്കു തുടങ്ങാം ....ഒരു പുതിയ..പരിശ്രമം ....


ഒരു     OPEN FRIENDSHIP DAY

Friday, 2 March 2012

നേതാവ്

നേതാവ്

           "അക്രമ രാഷ്ട്രീയമാണ്.. ഈ നാടിന്റെ ശാപം ... അതു കൊണ്ടു നാം അക്രമികളെ ഒറ്റപ്പെടുത്തണം " നേതാവ് കവലയില്‍ നിന്നു പ്രസം ഗിക്കുകയാണ്... " നമ്മുടെ പാര്‍ ട്ടി എന്നും അക്രമങ്ങളെ എതിര്‍ ത്തിരുന്നു..സമാധാനത്തിനു വേണ്ടിയാണു ..ഞങ്ങളുടെ പാര്‍ ട്ടി.എന്നും  പ്രവര്‍ ത്തിച്ചിരുന്നത്.." നേതാവ് തകര്‍ ക്കുകയാണ്..അണികള്‍ ആവേശത്തോടെ കയ്യടിച്ചു..അന്നു വൈകുന്നേരം ..ആ ഗ്രാമത്തില്‍ അക്രമം നടന്നു ..ആ കൊച്ചു ഗ്രാമത്തില്‍ ചോരപ്പുഴയൊഴുകി....മക്കള്‍ നഷ്ടപ്പെട്ട അമ്മമാരുടെ, ഭര്‍ ത്താക്കന്മാര്‍ നഷ്ടപ്പെട്ട ഭാര്യമാരുടെ ഇടയിലൂടെ ആയുധവുമേന്തി  നടന്നു നീങ്ങിയ അക്രമികളുടെ മുന്‍ നിരയില്‍ ആ നേതാവുമുണ്ടായിരുന്നു...

Wednesday, 29 February 2012

ഡോക്ടര്‍

ഡോക്ടര്‍


          മകനെ ഒരു ഡോക്ടര്‍ ആക്കണമെന്നായിരുന്നു ആ മാതാപിതാക്കളുടെ ആഗ്രഹം ..അപ്പുറത്തെ വീട്ടിലെ കുട്ടപ്പന്‍ ഡോക്ടാറായിരുന്നു അവരുടെ പ്രചോദനം ..കാരണം കുട്ടപ്പന്‍ ഡോക്ടര്‍ ക്കു കാറുണ്ട് ..വലിയ വീടുണ്ട്...നല്ല പേരും പ്രശസ്തിയും ഉണ്ട്..അതു കൊണ്ടു തന്നെ മകനെ ഒരു ഡോക്ടറാക്കാന്‍ തന്നെ അവര്‍ തീരുമാനിച്ചു..പിന്നെ അതിനായുള്ള നിരന്തര ശ്രമങ്ങളായിരുന്നു..മകനെ അവര്‍ പുറത്തേക്കു വിട്ടില്ല..രാവിലെയും വൈകുന്നേരവും ട്യുഷന്‍ ..സ്കൂളില്‍ നിന്നു വന്നാല്‍ പിന്നെ കമ്പ്യുട്ടര്‍ ക്ലാസ്സ്..അവനെ കളിക്കാന്‍ പോലും വിട്ടില്ല...അങ്ങനെ അവന്‍ വളര്‍ ന്നു...നന്നായി..അവര്‍ ആഗ്രഹിച്ചതു പോലെ അവന്‍ ഒരു വലിയ ഡോക്ടറായി..കാറായി, പേരായി പ്രശസ്തിയായി, വലിയ വീടായി..പക്ഷെ ആ വലിയ വീട്ടില്‍ അവര്‍ ഉണ്ടായിരുന്നില്ല....അങ്ങകലെ..ദൂരെ ഒരു അഗതി മന്ദിരത്തില്‍ ഉണ്ടായിരുന്നു..അവര്‍ ,മുഖത്തോടു മുഖം നോക്കി..നിറഞ്ഞ കണ്ണുകളുമായി...മകനെ ഡോക്ടറാക്കാതെ ഒരു മനുഷ്യനാക്കിയാല്‍ മതിയായിരുന്നു...എന്നു..വിലപിച്ചു കൊണ്ട്....................
Note: Now Medial field also a business, Doctors should understand medical service is not only a business
but also it is a service...

Monday, 27 February 2012

ടെന്‍ഷന്‍

ടെന്‍ഷന്‍

           അന്നു അയാള്‍ ഓഫീസില്‍ നിന്നു വരുന്ന സമയത്ത് അവള്‍ പൂമുഖത്തുണ്ടായിരുന്നില്ല. എന്തു പറ്റി ആവൊ? സാധാരണ അവിടെ കാത്തു നില്കുന്നതാണല്ലൊ.. അയാള്‍ അകത്തു ചെന്നു നോക്കിയപ്പോള്‍ അവള്‍ കിടക്കുകയാണ്.മുഖമാകെ വിളറിയിരിക്കുന്നു..വല്ലാത്ത ടെന്ഷന്‍ അനുഭവിക്കുന്നതു പോലെ..അയാള്‍ കാര്യമന്വേഷിച്ചു..അവള്‍ ഒന്നും മിണ്ടിയില്ല...അയാള്‍ പിന്മാറി...പിന്നീട് ആഹാരം കഴിക്കാനിരുന്നപ്പോഴും മുഖം പഴയതു പോലെ തന്നെ..അയാള്‍ വീണ്ടും കാര്യമന്വേഷിച്ചു..അവള്‍ ഒന്നും മിണ്ടിയില്ല...മുഖമാകെ വീര്‍ ത്തിരിക്കുന്നു..കരയുന്നുണ്ടൊ? അയള്‍ ഇത്തവണ അല്പം കനത്തില്‍ തന്നെ ചോദിച്ചു..ഉടനെ അവള്‍ പൊട്ടിക്കരഞ്ഞു..അയാള്‍ ഞെട്ടി..ആയാള്‍ പിന്നെയും ചോദിച്ചപ്പോള്‍ അവള്‍ കരച്ചിലിനിടയിലൂടെ പറഞ്ഞു.."സുരേഷേട്ടന്‍ മരിച്ചു പോയി" അയാള്‍ ഞെട്ടി, അയാളുടെ മനസിലൂടെ ഒരുപാട് മുഖങ്ങള്‍ കടന്നു പോയി..ഇനി അവളുടെ ഏതെങ്കിലും ബന്ധു? എങ്കിലും ചോദിച്ചു..ഏതു സുരേഷേട്ടന്‍ ? അവള്‍ പൊട്ടിക്കരഞ്ഞു കൊണ്ട് തുടര്‍ ന്നു.."കണ്ണീര്‍ പൂക്കള്‍ " സീരിയലിലെ രമയുടെ ഭര്‍ ത്താവ് സുരേഷേട്ടന്‍ ..ഇത്തവണ കരച്ചില്‍ വന്നത് അയാള്‍ ക്കായിരുന്നു..........

Friday, 24 February 2012

ടി.വി


             ടി.വി
  
     ആ വീട്ടില്‍ ഒരുപാട് ആളുകള്‍ ഉണ്ടായിരുന്നു..അച്ചന്, അമ്മ, മുത്തശ്ശി, മുത്തച്ചന്‍ , മക്കള്‍ , കൊച്ചു മക്കള്‍ അങ്ങനെ ഒരുപാട് പേര്‍ ..ഒരു വലിയ ഫാമിലി ...എല്ലാവരും പരസ്പരം സം സാരിക്കുമായിരുന്നു..ഒരുപാട്..മുത്തശ്ശി കൊച്ചു മക്കള്‍ ക്ക് ഒരുപാട് കവിതകളൊക്കെ ചൊല്ലിക്കൊടുക്കുമായിരുന്നു ..എല്ലാ ദിവസവും ..രാത്രി എല്ലാവരും കൂടിയിരുന്നു തമാശകള്‍ പറയും ..കളിക്കും ..ചിരിക്കും ...അതായിരുന്നു ആ വീട്ടിലെ അന്തരീക്ഷം ..ഒരു ദിവസം അച്ചന്‍ ആ വീട്ടില്‍ ടി.വി വാങ്ങി..മുത്തശ്ശിക്ക് എതിര്‍ പ്പായിരുന്നു..ആദ്യം ..പക്ഷെ കൊച്ചു മക്കളുടെ ആവശ്യത്തിനു മുന്നില്‍ അവസാനം മുത്തശ്ശിയും വഴങ്ങി..പക്ഷെ പിന്നെ ആ വീട്ടിലെ അന്തരീക്ഷം ആകെ മാറി ...ആരും പരസ്പരം സം സാരിക്കാതായി..പക്ഷെ സീരിയലുകള്‍ അമ്മയോടു സം സാരിച്ചു തുടങ്ങി..റിയാലിറ്റി ഷോകളും ഫോണ്‍ ഇന്‍ പ്രോഗ്രാമുകളും  കുട്ടികളോടു സം സാരിച്ചു തുടങ്ങി..അവസാനം പുരാണ സീരിയലുകള്‍ മുത്തശ്ശിയോടും സം സാരിച്ചു തുടങ്ങി ...ഇപ്പോള്‍  ആ വീട്ടില്‍ ഒരാള്‍ മാത്രമെ സം സാരിക്കുന്നുള്ളൂ..അത് ടി.വി ആയിരുന്നു..ടി.വി മാത്രം .

Najeeb Kannur.
Dubai.
Mob:0559209097
E mail:najeebahd@gmail.com       

Tuesday, 14 February 2012

കളിക്കൂട്ടുകാര്‍ .......

കളിക്കൂട്ടുകാര്‍ .......
     സിയാദും റമീസും പിന്നെ ഞാനും ..അതായിരുന്നു  ഞങ്ങളുടെ ബാല്യം ...ഒരിക്കലും മറക്കാന്‍ പറ്റാത്ത കുട്ടിക്കാലം .....സിയാദ്…. സഹോദരനായിരുന്നു..റമീസ് മച്ചുനന്‍ ....പക്ഷെ..ബന്ധത്തേക്കാള്‍ കൂടുതല്‍ ...ചങ്ങാതിമാരായിരുന്നു..ഞങ്ങള്‍ ...റമീസിന്റെ വീട്ടിലായിരുന്നു...ഞങ്ങളുടെ..ഒത്തുചേരല്.ഞങ്ങളുടെ ഉപ്പാന്റെ വീടായതുകൊണ്ടായിരിക്കും ..സ്കൂള്‍ ഇല്ലാത്ത ദിവസങ്ങളില്‍ ..ഞാനും സിയാദും ..റമീസിന്റെ വീട്ടില്‍ ..എത്തും ...പിന്നെ.... തുടങ്ങും .....വിക്രിതികള്‍.......കുടിക്കിമൊട്ടയിലെ..കച്ചോടക്കാരന്‍ .."മൊടോനെ" പറ്റിക്കലാണു..ആദ്യത്തെ ഇനം ..കഷുവണ്ടിയും തേങ്ങയും ഒക്കെ എടുക്കലാണു മൊടോന്റെ പണി .....മൊടോന്‍ ആള്..ഇത്തിരി മൊരടനാണു..പക്ഷെ ഞങ്ങള്‍ ..അതിലും വലിയ..വിരുതന്മാര്‍ അല്ലെ...മൊടോന്റെ തേങ്ങ തന്നെ എടുത്തു മൊടോനു വിറ്റ..കഷുവണ്ടി വില്ക്കുമ്പൊള്‍ ..ഇടക്കു കല്ലുകള്‍ വെച്ചു കൊടുത്ത ഞങ്ങള്ലെ പറ്റിക്കാന്‍ മോടോണ്‍ വേറെ ജനിക്കണം അല്ല...പിന്നെ.......
അടുത്തതു  ഞങ്ങള്‍ ..ഏച്ചൂര്‍ കോട്ടത്തു..ഉല്‍സവം കാണാന്‍ പോയതു..അപ്പോള്‍ റഹീമും ഉണ്ടായിരുന്നു കൂടെ..എന്റെ അനിയന്‍ ..അവിടെ നടന്ന ലേലം വിളി ഒരിക്കലും മറക്കാന്‍ പറ്റില്ല..ഒരു മുയലിനെ ലേലം വിളിക്കുകയാണു..മുയല്..400 രൂപ ഒരു വട്ടം ..ഉടനെ സിയാദ് വിളിച്ചു പറഞ്ഞു.300 രൂപ..ഉടനെ ഞാന്‍      പറഞ്ഞു .എടാ 500 പറ..പിന്നെ സിയാദ് ഒന്നും  ..നോക്കിയില്ല..വിളിച്ചു..ചൊവ്വക്കെ സിയാദ് 500..പിന്നെ .വെറെ ആരെങ്കിലും കൂടുതല്‍  വിളിക്കും എന്നു കരുതിയാണു സിയാദ് വിളിച്ചതു..പക്ഷെ..പിന്നെ ആരും  വിളിച്ചില്ല.കാരണം ആ മുയലിനു 400 രൂപ  തന്നെ.കൂടുതലായിരുന്നു.500 രൂപ ഒരു.. വട്ടം ..500 രൂപ രണ്ടു വട്ടം ..ലേലം വിളി തുടരുകയാണു...500 രൂപ 3 വട്ടം ...വിളിച്ച ആള്‍ "ചൊവ്വക്കെ സിയാദിനെ പരതിയപ്പൊള്‍ .."ചൊവ്വക്കെ സിയാദ്"...ചൊവ്വക്ക് എത്തിയിരുന്നു..പിന്നെ ഞങ്ങള്‍ ഏച്ചൂര്‍ കോട്ടം കണ്ടിരുന്നൊ ആവൊ..ഏതായലും സിയാദ് പിന്നെ ആ വഴിക്കു വന്നിട്ടില്ല..ഞങ്ങളുടെ അടുത്ത  കളി കുടുക്കിമൊട്ടയിലെ..മുത്തപ്പന്‍ തറ..ഉല്സവമായിരുന്നു..ഒരു പക്ഷെ ഞങ്ങള്‍ എറ്റവും "തറ" ആയതു ഇവിടെ ആയിരിക്കണം ..അവിടെ നിന്നാണു ചന്തയില്‍ വില്‍ ക്കാന്‍ വെച്ച..ഊതി കെട്ടിയിട്ട ബലൂണ്‍ സൂചി കൊണ്ടു കുത്തി പൊട്ടിച്ചു ഓടിയതു.. .പക്ഷെ ചന്തക്കാരന്‍ പി ടി ഉഷയുടെ കോച്ചായിരുന്നു എന്നു മനസിലായതു അയാള്‍ എന്നെ ഓടി വന്നു................  പിടിച്ചപ്പോഴായിരുന്നു..എന്തായാലും ബലൂണിന്റെ പൈസ കൊടുത്തു തടി രക്ഷിക്കുക അല്ലാതെ വേറെ വഴി..................................... ഉണ്ടായിരുന്നില്ല..പിന്നെ..മുത്തപ്പന്‍ തറ എന്നു ആരെങ്കിലും ..പറഞ്ഞാല്‍ .."എന്തു മൂത്താപ്പയോ?"  എന്നു..ചോദിക്കുമായിരുന്നു ഞങ്ങള്‍ ...
 പിന്നെ അടുത്ത പരിപാടി..തേങ്ങ വിറ്റ പൈസ കൊണ്ടു..സിനിമ കാണാന്‍ പോയതാണു..തിരിച്ചു വന്നപ്പോള്‍ ..സിയാദിന്റെ..പോക്കറ്റില്‍ നിന്നു ടിക്കറ്റിന്റെ..പകുതി..കിട്ടിയപ്പോള്‍ ..ഞങ്ങളുടെ..കള്ളി വെളിച്ചെത്തായി...അന്നു..സിയാദിനെ കൊന്നതിനു കണക്കില്ല.........പക്ഷെ....പാവം ടിക്കറ്റ് കളയാന്‍ മറന്നു പോയതാണു.. ഒരു ബസ് സമരത്തിന്റെ സമയത്തു ..സിനിമക്കു പോയി രാത്രി തിരിച്ചുവന്നതു സ്റ്റേറ്റു ബസിന്റെ മുകളില്‍  കയറി ഇരുന്നായിരുന്നു.. ഇടക്കിടക്കു..തലക്കു മുകളിലൂടെ ..എലെക്ട്രിക്… കമ്പി..കടന്നു പോകുമ്പോള്‍  തല താഴ്ത്തിയതു ഹൊ..ഓര്‍ ക്കുമ്പോള്‍.. ഇപ്പോഴും  പേടി ആവുന്നു…...............
                    
ഞങ്ങള്‍ അതി രാവിലെ എണീറ്റു ..മാങ്ങ പൊറുക്കാന്‍ പോകുമായിരുന്നു..അലാറം വെച്ചു എണീറ്റിട്ടാണു..മാങ്ങ..പൊറുക്കാന്‍ പോകുന്നതു.
 രാത്രി പെയ്ത മഴയുടെ..ബാക്കി വെള്ളത്തുള്ളികള്‍ ഇറ്റു വീഴുന്ന.നേര്‍ത്ത.ശബ്ദവും ..ഇളം കാറ്റും ..ഒന്നിച്ചു ചേരുന്ന..നല്ല തണുത്ത ..പ്രഭാതത്തില്..


നാരായണി അമ്മയുടെ വപ്പക്കായ് മാങ്ങ ഹൊ..നാവില്‍ ഇപ്പോഴും അതിന്റെ മധുരം ...ഉണ്ടെന്നു..തോന്നിപ്പോകുന്നു.... പിന്നെ.. റമീസിന്റെ ..വീടിന്റെ മുന്നില്..ഒരു വലിയ..മാവുണ്ടായിരുന്നു..അതില്‍ ഒത്തിരി ...നാട്ടുമാങ്ങ...എത്ര തിന്നാലും മതിയാവാത്ത..നാട്ടുമാങ്ങ..പക്ഷെ..ഇപ്പൊള്‍ ..ആ മാവ്..അവിടെ ഇല്ല.. അതു ഞങ്ങളെ വിട്ടു പോയി.മനുഷ്യന്റെ പണത്തോടുള്ള അത്ത്യാര്‍ ത്തി...ഇതിനിടയില്‍ എപ്പോഴോ "മൊടോനും "  യാത്ര പറഞ്ഞിരുന്നു.. ബന്ധുവീടുകളില്‍ കല്ല്യാണം വന്നാലാണു..ഞങ്ങളുടെ "സപ്ലെ" ചെയ്യല്‍ ..തകര്‍ ക്കുക… പിന്നെ കല്ല്യാണത്തിനു ചെക്കന്റെ വീട്ടില്‍ പോകുമ്പോള്
ജീപ്പിന്റെ പുറത്തു തൂങ്ങിപ്പിടിച്ചു നിന്നതു..ഒരു ദിവസം .പേട്ടക്കു കല്ല്യാണത്തിനു പോയി തിരിച്ചു വരുമ്പോള്‍ ..ജീപ്പിന്റെ പുറത്തു നിന്നതോടെ പുറത്തു നില്‍ക്കല്‍ മതി ആയി.. അങ്ങനെ എത്ര കല്ല്യാണങ്ങള്‍ ..മറക്കനാവാത്ത..ഒരിക്കലും. .പക്ഷെ ഒരുപാട് കല്ല്യാണത്തിനു ഒരുമിച്ചു കൂടിയെങ്കിലും ..എന്റെ  കല്ല്യാണത്തിനു സിയാദും ..റമീസും ഇല്ലായിരുന്നു..ആ വിഷമം ഒരിക്കലും മാറില്ലാ..ഇനി ഒരു കല്ല്യാണം ഉണ്ടാവില്ലാലൊ. എനിക്കു..കണ്ണു നിറയുന്നുവോ.. സാരമില്ല...എല്ലാം പടച്ചവനല്ലേ തീരുമാനിക്കുന്നതു...


പിന്നെ ഞങ്ങള്‍ തിരിച്ചു പോകാതിരിക്കാന്‍ വേണ്ടി റമീസ് , ഞങ്ങള്‍ ക്ക് ഐസ്ക്രീം വാങ്ങിച്ചു തരുമായിരുനു, ഒരു ദിവസം എനിക്കു ക്റീമ കൂള്‍ ബാറില്‍ നിന്നു, 2 ഐസ്ക്രീം  വാങ്ങിച്ചു തന്നു..റമീസ്..പക്ഷെ എന്നിട്ടും ..ഞാന്‍ പോയിഅവന്‍ ഇടക്കിടക്കു പറയും .. ഞാന്‍ നിനക്കു 2 ഐസ്ക്രീം    മേടിച്ചു തന്നിട്ടും .നീ പോയില്ലെ..എന്നെ പറ്റിച്ചില്ലെ?..ഇപ്പോള്‍ ഓര്‍ക്കുമ്പൊള്‍ വിഷമം തോന്നുന്നു


പിന്നെ വലുതായപ്പൊള്‍ ഞങ്ങളുടെ കൂടിക്കഴ്ച്ചകള്‍ കുറവായിഅല്പം അകന്നു പോയൊ? അറിയില്ല ശരീരം വലുതായപ്പോള്‍ ..മനസ് ചെറുതായൊ?... പിന്നെയും ഒരുപാട് പറയാനുണ്ട്, എച്ചി എന്നു വിളിക്കുന്ന റഷീദ്, ആച്ചി എന്നു വിളിക്കുന്ന ആസാദ്, പിന്നെ ഒരുപാട് ഇഷ്ടത്തൊടെ ഇഷ്ട്ടന്‍ എന്നു വിളിക്കുന്ന നൌഷാദ്കാക്ക….
നിയാസ്..പിന്നെ നിസാം എര്‍ണാകുളത്തു നിന്നു വന്നതിനുഷേഷം നിസാമും ഞങ്ങളോടു ചേര്‍ ന്നിരുന്നു….അങ്ങനെ ഒരു വലിയ ടീം.. ..പല യാത്രകളിലും റഹീമും  ഉണ്ടായിരുന്നു ഞങ്ങളുടെ കൂടെ..റഹീം ഒരിക്കല്‍ അവന്റെ ഉപ്പാന്റെ സ്കൂട്ടര്‍ എടുത്തു കൊണ്ടു ഓടിച്ചു പോയതു ഇപ്പോഴും ഓര്‍മ്മ ഉണ്ടു..പക്ഷെ തിരിച്ചു വന്നതു .. ടയര്‍  ഒരു കയ്യിലും ഹാന്‍ഡില്‍   മറ്റെ കയ്യിലും പിടിച്ചു കൊണ്ടായിരുന്നു.... അങ്ങനെ എന്തൊക്കെ കാഴ്ച്ചകള്‍ ..
    ..കൂടാതെ..നാട്ടുവഴികളിലും .ഇടവഴികളിലും ..കണ്ടു മറന്ന..ഒരുപാട് കൂട്ടുകാര്‍ പിന്നെ.എന്റെ അയല്‍ക്കാരന്‍ .അതിലുപരി..എന്റെ അടുത്ത ഫ്രണ്ട്.....ഷറഫു......മറക്കാന്‍ പറ്റുന്നില്ല..ഒന്നും ..




     ഇവിടെ ഈ നാട്ടിലും ഞാന്‍ ആ പഴയ ചങ്ങാത്തത്തിന്റെ സുഖം അറിയുന്നു ..സഹായം ആവശ്യമായ സമയത്ത് ചോദിക്കാതെസഹായവുമായി ഓടിയെത്തുന്ന സിയാദിലൂടെ..എന്റെ മനസറിയുന്ന സിയാദ്..എന്തെങ്കിലും തിരിച്ചുചെയ്യാന്‍ സമ്മതിക്കാത്ത സിയാദ്അതാണു സിയാദ് ..ഒരു താങ്ക്സ്പറയാന്‍ പൊലും അവന്‍ നിന്നു തരില്ല .. അങ്ങനെ ഒക്കെയാണു അവന്‍ അങ്ങനെ ഒക്കെ ആവാനെ പറ്റൂ സിയാദിനു.. ഒരുപക്ഷെ ഇതൊക്കെ ആയിരിക്കാം ഞാന്‍ ഈ ജീവിതത്തില്‍ നേടിയതുസിയാദിനെപൊലെ റമീസിനെപൊലെ  പിന്നെ ഷഹീനെ പൊലെ ഒക്കെ ഉള്ള നല്ല കൂട്ടുകാര്‍ ..ഞാനും റമീസും സിയാദുമൊക്കെ വെറും സാധാരണ..മനസ്സുള്ളവര്‍ .. ..പക്ഷെ ഷഹീന്‍ ..ഒരു വല്ലാത്ത RANGE” ആണു ഷഹീന്റെതു..നമുക്കൊന്നുമൊരിക്കലും എത്തിപ്പിടിക്കാന്‍ പറ്റാത്തത്ര ഉയരത്തിലാണു..ഷഹീന്‍ ..ഒരു "INTERNATIONAL  റോമിങ്ങ് എന്നൊക്കെ പറയാം .മറ്റുള്ളവര്‍ ക്കു വേണ്ടി സ്വന്തം ജീവിതം തന്നെ ..മാറ്റി വെക്കാന്‍ ..ഒരു പക്ഷെ ഷഹീനു മാത്രമെ കഴിയൂ..ഒരുപാട് അറിയാനുണ്ട് ..അവനില്‍ നിന്നു..എല്ലാവര്‍ ക്കും പലപ്പോഴും കണ്ണു നിറഞ്ഞു പോകും അവനെ ഓര്‍ ക്കുമ്പോള്‍ .. അതെ കലര്‍ പ്പില്ലാത്ത..ഒര്‍ ജിനല്‍ 916...അതാണു ഷഹീന്‍.. ,മറ്റുള്ളവര്‍ ക്കും പ്രസ്താനത്തിനും വേണ്ടി..മാത്രം ജീവിച്ച് സ്വയം ജീവിക്കാന്‍ മറന്നു പോകുന്നുവൊഅവന്‍ ... നാട്ടു വഴിയിലൂടെ..നടന്നു പോവു മ്പോള്‍...അറിയാതെ.വീണു കിട്ടുന്ന.. തിളങ്ങുന്ന  ഒരു ..മുത്ത് പോലെ. അതാണു ഷഹീന്‍ എന്ന ചങ്ങാതി...എല്ലാവര്‍ക്കും കിട്ടില്ല ആ ഭാഗ്യം എല്ലാം ഓര്‍ക്കുന്നു..ഞാന്‍ ..പഴയതെല്ലാം ....
ഇനി ആ കാലം ഒരിക്കലും തിരിച്ചു കിട്ടില്ല ….ആ വലിയ നാട്ടുമാവും അതിലെ കൊച്ചു മാങ്ങകളും ....നാരായണി അമ്മയുടെ വപ്പക്കായ് മാങ്ങയും ..കിട്ടേട്ടന്റെ കടയിലെ..കടലക്കറിയും ..മാങ്ങപൊറുക്കാന്‍ പോയ ഇട വഴികളും ..ഒന്നും ഇനി തിരിച്ചു കിട്ടില്ല..പക്ഷെ .. വെറുതെ ഒരു മോഹം ..ഒരു വട്ടം കൂടി ആ പഴയബാല്യത്തിലേക്കു ഒരു തിരിച്ചു പോക്ക്... എനിക്കു ഏറ്റവും ഇഷ്ട്ടപ്പെട്ട  മോഹം എന്ന കവിതയിലെ അവസാനത്തെ വരി ഓര്‍മ വരുന്നു..
ഈ മോഹങ്ങളൊക്കെയും വെറുതെ ആണെന്നറിയുമ്പൊഴും വെറുതെ മോഹിക്കുവാന്‍ മോഹം

The importance of true friends in our life
is like the importance of our heartbeats.
Though they are not visible,
they silently lend you a gift called life........................................

Saturday, 4 February 2012

ഓര്‍ മ്മകള്‍ ......


ഓര്‍ മ്മകള്‍ .......


ഓര്‍ മ്മകള്‍ ....... വേട്ടയാടുന്നൂ.....ചിലപ്പൊള്‍ ..ബാല്യകാല ചിന്തകള്‍ ...എന്തൊക്കെയൊ..ഓര്‍ മ വരുന്നു,,,,ഈ പ്രവാസലോകത്തില്‍ ....പ്രയാസ ലോകത്തില്‍ .... .സ്കൂളിലെക്കുള്ള യാത്രയില്‍ ...നാട്ടുമാങ്ങ..പെറുക്കി.തിന്നതും ..വഴിയില്‍ കാണുന്ന...മാവുകളിലെക്കു കല്ലെറിഞ്ഞു...മാങ്ങ കിട്ടുന്നതിനു മുമ്പു തല്ലു..കിട്ടാന്‍ പൊയപ്പോള്‍ ഓടിയതും .....എന്നിട്ടു..ദൂരെ മാറി നിന്നു..തിരിഞ്ഞു നിന്നു തല്ലാന്‍ വന്ന ചേച്ചിയെ നോക്കി കളിയാക്കി ചിരിച്ചതും ..പിന്നെ വൈകുന്നേരം തിരിച്ചു വരുമ്പോള്‍ അതേ മാവില്‍ പിന്നെയും .....എറിഞ്ഞതും ...മഴക്കാലത്തു..കുട കയ്യില്‍ വെച്ചു ചൂടാതെ..മഴ നനഞ്ഞതും ...കടലാസു തോണി ഉണ്ടാക്കി..തോട്ടില്‍ ഒഴുക്കിയതും ..വയല്‍ വരമ്പിലൂടെ ...മഴ നനഞ്ഞു ഓടിയതും ...പിന്നെ..കണ്ണാരം പൊത്തി കളിച്ചതും കാണാതെ കണ്ടു..എന്നു പറഞ്ഞു അടി കൂടിയതും ...രാവിലെ..എഴുന്നേറ്റ്...അപ്പുറത്തെ വീട്ടിലെ..ചെറിയ...നാട്ടു മാങ്ങകള്‍ ഒത്തിരി..പൊറുക്കി കൂട്ടിയതും ..പിന്നെ..പച്ച മാങ്ങ..ഉപ്പു തേച്ചു..തിന്നതും .എല്ലാം ഓര്‍ ക്കുന്നു..ആ ബാല്യം.... അതു മതി ആയിരുന്നു...വലുതാവേണ്ടായിരുന്നു...മറക്കാന്‍ പറ്റില്ല...ഒരിക്കലും ....മനൊഹരമയ..ആ..ബാല്യം .....

Bluee..Skyyy


\




Friday, 3 February 2012

MALARVAADI

എസ്.എം.എസ്

എസ്.എം.എസ്
ഒറ്റ മകളെ ഉണ്ടായിരുന്നുള്ളൂ ആ ദമ്പതികള്‍ക്ക്. 
പ്ലസ്റ്റുവിന് പഠിക്കുന്ന അവളായിരുന്നു അവര്‍ക്ക് എല്ലാം,
അവള്‍ എന്താവശ്യപെട്ടാലും അവര്‍ അത് വാങ്ങിച്ചുകൊടുക്കും. 
ആ മാതാപിതാക്കള്‍ അവളെ ഒരിക്കലും ശാസിച്ചിരുന്നില്ല.  
ഒരു ദിവസം മകള്‍ ഒരു മൊബൈല്‍ വേണമെന്ന് പറഞ്ഞപ്പോള്‍
അച്ഛന്‍ അതും വങ്ങിച്ചുകൊടുത്തു.  അഭിമാനമായിരുന്നു അയാള്‍ക്ക് മകളെപറ്റി പറയാന്‍. 
അയാള്‍ സുഹൃത്തുക്കളോട് പറയുമായിരുന്നു.  
എന്റെ മകള്‍ക്ക് മൊബൈലില്‍ ബ്ലൂടൂത്ത് കളിക്കാനറിയാം, 
എസ്.എം.എസ് അയക്കാനറിയാം, ഇന്റര്‍നെറ്റ് അറിയാം അയാള്‍ പറഞ്ഞുനടന്നു. 
ഒരു ദിവസം ജോലികഴിഞ്ഞ്  വീട്ടിലെത്തിയപ്പോള്‍ മകള്‍ വീട്ടിലുണ്ടായിരുന്നില്ല. 

പകരം അമ്മയുടെ മൊബൈലില്‍ ഒരു എസ്.എം.എസ്, 
അയാളുടെ മൊബൈലിലും വന്നിരുന്നു അതേ എസ്.എം.എസ്.  
കാരണം അവള്‍ക്ക് 5000 sms ഫ്രീ ആയിരുന്നു.
നജീബ് കാഞ്ഞിരോട്. 

ആ കാലം

കാലം ......
   സ്കൂളിന്റെ ബാല്യവും കഴിഞു കോളെജിലെക്കു കാലെടുത്തു വെച്ച കാലം ...ഓര്‍ ക്കുന്നു ഞാന്‍  മനോഹരമായ കാലത്തെ ...ഇത്തിരി വേദനയോ
ടെ...നഷ്ടബോധത്തൊടെ..സ്പോ ര്‍ ട്സെന്നാല്‍ സജിത്തായിരുന്നു..നൂറുവിന്റെ തമാശകള്‍ ..കടാങ്കോടെ നസീറിന്റെ വിക്റിതികള്‍ ..മൊന്ചന്‍ ഫിറോസും ..ഷഹീബും ...പട്ടാളക്കാരന്‍ രാജേഷ്..പിന്നെ.അനീഷും .ജയേഷും .ജിജേഷും രതീഷും ...ഇടക്കിടക്കു..ക്രിക്കറ്റ് കാണാന്‍ സജിത്തിന്റെ വീട്ടീലേക്കു..പോയതു. പിന്നെ പ്റമോദേട്ടന്റെ..ഹോട്ടലിലെ..പുട്ടും ..കടലക്കറിയും ......."റൊമാരിയൊ" ഹോട്ടല്..അന്ന് ആദ്യമായി കണ്ട പരിഷ്കാരി പേര്..ഞാന്‍ പലപ്പൊഴും ചിന്ദിക്കുമായിരുന്നു.എന്താണീ റൊമാരിയൊ..?.. പ്രമൊദേട്ടന്‍ ...ഞങളുടെ കൂടെ പടിക്കാത്ത..ഞങളുടെ..സഹപാടി....പിന്നെ..നമ്മുടെ... ചെറിയ..കൂല്‍ ബാര്‍ ..അവിടുത്തെ ഐസ്ക്രീം ...ബീകോം ബാച്ചാണു ഏറ്റവും ...മോശമെന്നു..ടീച്ചെര്‍ സ് പറയുമ്ബൊള്‍ ..തോന്നിയ..അഭിമാനം . മഴക്കാലത്തു...ക്ലാസ്സിനു പുറത്തു പോകാതെ...ഗിത്താറും ..വയലിനും ..കീബൊര്‍ ഡും ..ആവശ്യമില്ലാത്ത ദൈവത്തിന്റെ
സങീതമായ..മഴയും നോക്കി...അങനെ..വെറുതെ..ഇരുന്നതു......അവസാനം ........സെന്റ് ഓഫിന്റെ ദിവസമ്..സ്റ്റേജില്‍ കയറി അധ്യാപഹയന്മാര്ക്കെതിരെ..ഡയലോഗടിച്ചപ്പോള്‍ .........തോന്നിയ.സന്തോഷം ...അതു കേട്ടു എല്ലാവരുമ്..കയ്യടിച്ചപ്പോള്‍ ..അനുഭവിച്ച..അനുഭൂതി..അവസാനം എല്ലാവരോടും ..യാത്ര പറഞപ്പോള്‍ ..അറിയാതെ..കണ്ണുകള്..നിറഞുപൊയതു..അതാലൊചിച്ചാല്‍ ഇപ്പോഴും ..നിറയുന്നു..കണ്ണുകള്‍ ....തിരിച്ചു കിട്ടുമോ.. നാളുകള്‍ .. മനോഹരമായ..കാലം ..എങനെ? നമ്മുടെ ജീവിതത്തിനു റിവെര്‍ സ് ഗിയര്‍ ഇല്ലല്ലൊ.. ..പോവണം ..എനിക്ക് അവിടെ..ഒരിക്കല്....കൂടി..ഞാന്‍ മാത്രമല്ല..എല്ലവരും ..വേണം ...എന്റെ.. പഴയ..കൂട്ടുകാര്‍ ..സ്നേഹിക്കാന്‍ മാത്രം ..അറിയാവുന്ന..എന്റെ ക്ലാസ്സ്മെറ്റ്സ്...